Latest News

മികച്ച ഹജ്ജ് വോളണ്ടിയര്‍ പുരസ്‌കാരം നേടിയ ഗഫാറിന് സ്വീകരണം

പത്ത് വര്‍ഷത്തോളമായി ഗഫാര്‍ സേവന മേഖലയില്‍ സജീവ സാന്നിധ്യമാണ്. ഇതാദ്യമായാണ് കോണ്‍സുലേറ്റ് ഇത്തരം ഒരു പുരസ്‌കാരം വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നത്.

മികച്ച ഹജ്ജ് വോളണ്ടിയര്‍ പുരസ്‌കാരം നേടിയ ഗഫാറിന് സ്വീകരണം
X

മലപ്പുറം: 2019ലെ ഹജ്ജ് കാലത്ത് ഏറ്റവും മികച്ച സേവനത്തിന് സൗദി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ പുസ്‌കാരം നേടിയ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍ ക്യാപ്റ്റന്‍ ടി അബ്ദുല്‍ ഗഫാറിനെ മലപ്പുറം പൗരാവലി ആദരിച്ചു. പത്ത് വര്‍ഷത്തോളമായി ഗഫാര്‍ സേവന മേഖലയില്‍ സജീവ സാന്നിധ്യമാണ്.

2015ലെ ഹജ്ജ് സേവനത്തിനിടെ മിനാ ദുരന്തത്തില്‍ മരണമടഞ്ഞ ജാര്‍ഖണ്ഡ് സ്വദേശി നിയാസുല്‍ ഹഖ് മന്‍സൂരിയുടെ നാമധേയത്തിലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് വീരാന്‍ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ലൗലി ഹംസ ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍ കെ അസ്‌കര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി പി നാസറുദ്ധീന്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ഹജ്ജ് ട്രെയിനര്‍മാരായ അസ്‌കര്‍, നസീര്‍, മുസ്തഫ മാസ്റ്റര്‍, മാനു ഹാജി, ഹസൈന്‍ ഹാജി, ടി സിദ്ധീക്ക് മാസ്റ്റര്‍, നൗഷാദ് ചിറയിന്‍കീഴ്, ഖലീല്‍ ചെമ്പയില്‍, ടി അബ്ദുല്‍ ഗഫാര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it