Latest News

2025ല്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു

2025ല്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു
X

ചെന്നൈ: 2025ല്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു. ചെന്നെ ആസ്ഥാനമായ അവതാര്‍ എന്ന സ്ഥാപനം പുറത്തുവിട്ട സര്‍വേ റിപോര്‍ട്ട് പ്രകാരമാണ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയത്. ചെന്നൈ, പൂനെ, ഹൈദരാബാദ് , മുംബൈ എന്നിവയാണ് പട്ടികയിലിടം പിടിച്ച മറ്റു നഗരങ്ങള്‍.

സോഷ്യല്‍ ഇന്‍ക്‌ളൂഷന്‍ സ്‌കോര്‍, ഇന്‍ഡസ്ട്രിയല്‍ ഇന്‍ക്‌ളൂഷന്‍ സ്‌റ്റോര്‍ എന്നിങ്ങനെ രണ്ടു പ്രാധാന സൂചിക പ്രകാരമാണ് പട്ടിക ക്രമീകരിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, കഴിവ് തുടങ്ങിയ ഘടകങ്ങളാണ് സോഷ്യല്‍ ഇന്‍ക്‌ളൂഷന്‍ സ്‌കോറില്‍ ഉള്‍പ്പെടുത്തിയത്. അവസരങ്ങളുടെ ലഭ്യത, ജോലി, ജോലിസ്ഥലത്തെ പ്രതിനിത്യം തുടങ്ങിയ ഘടകങ്ങളാണ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ക്‌ളൂഷന്‍ സ്‌കോറില്‍ പരിഗണിച്ചത്. ഈ പഠനപ്രകാരം സ്ത്രീകളുടെ സാമൂഹികപരമായ വളര്‍ച്ചയക്ക് മേല്‍പ്പറഞ്ഞ നഗരങ്ങള്‍ പ്രാധാന്യം ചെലുത്തുന്നു.

സ്ത്രീകളുടെ സാമൂഹികപരമായ പ്രകടനത്തില്‍ ചെന്നൈ മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോള്‍, ബെംഗളൂരു സ്ത്രീകളുടെ ജോലിസംബന്ധമായ വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചെന്ന് പഠനം പറയുന്നു. പൂനെ, ഹൈദരാബാദ് എന്നിവയും സാമൂഹികവും വാണിജ്യപരവുമായ മേഖലകളില്‍ ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ടെന്നും പഠനം പറയുന്നു. മേല്‍പ്പറഞ്ഞ നഗരങ്ങള്‍ക്കു പുറമെ കേരളത്തിലെ തിരുവനന്തപുരവും സ്ത്രീകള്‍ക്ക് ശോഭിക്കാന്‍ അനുയോജ്യമായ നഗരങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it