Latest News

അഹമ്മദാബാദ് കോണ്‍ഗ്രസ് ഓഫിസ്ചുമരില്‍ ഹജ്ജ് ഹൗസ് എന്നെഴുതി ബജ്രംഗദള്‍ പ്രവര്‍ത്തകര്‍

അഹമ്മദാബാദ് കോണ്‍ഗ്രസ് ഓഫിസ്ചുമരില്‍ ഹജ്ജ് ഹൗസ് എന്നെഴുതി ബജ്രംഗദള്‍ പ്രവര്‍ത്തകര്‍
X

അഹമ്മദാബാദ്: അഹമ്മദാബാദിലെ കോണ്‍ഗ്രസ് ഓഫിസ്ചുമരില്‍ ഹജ്ജ് ഹൗസ് എന്നെഴുതിയ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പ്രതിഷേധം. അഹമ്മദാബാദിലെ രാജീവ് ഗാന്ധി ഭവനിന്റെ ചുമരുകളിലാണ് കറുത്ത മഷികൊണ്ട് ഏതാനും ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ഹജ് ഹൗസ് എന്ന് കോറിവരച്ചിട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് ഇത് നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സമൂഹികവിരുദ്ധരുടെ പ്രവര്‍ത്തിയാണ് ഇതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി ആരോപിച്ചു. ഹിന്ദുത്വര്‍ അപ്രധാനമായ വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. ആയിരങ്ങള്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ അതില്‍നിന്ന് ജനശ്രദ്ധതിരിച്ചുവിടുന്നത്. ഹിന്ദുവും അഹിന്ദുക്കളുമല്ല, അധികാരത്തില്‍ തിരിച്ചെത്തുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it