Latest News

ബഹ്‌റൈന്‍: കൊവിഡ് നിയമം ലംഘിച്ച് കോഫി ഷോപ്പ് നടത്തിയതിന് 6 മാസം തടവ്

കടയിലെ വിദേശ ജീവനക്കാരനെ ആയിരം ദിനാര്‍ പിഴ ഈടാക്കി നാടുകടത്താനും കോടതി ഉത്തരവിട്ടു.

ബഹ്‌റൈന്‍: കൊവിഡ് നിയമം ലംഘിച്ച് കോഫി ഷോപ്പ് നടത്തിയതിന് 6 മാസം തടവ്
X

മനാമ: കൊവിഡ് നിയന്ത്രണ നിയമം ലംഘിച്ച് വീടിനോട് ചേര്‍ന്ന് അനധികൃതമായി കോഫി ഷോപ്പ് നടത്തിയ കേസില്‍ ബഹ്‌റൈന്‍ കോടതി ഉടമയെ ആറുമാസം തടവിന് ശിക്ഷിച്ചു. 3000 ബഹ്‌റൈന്‍ ദിനാര്‍ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. സ്വദേശി പൗരനാണ് ശിക്ഷിക്കപ്പെട്ടത്. കടയിലെ വിദേശ ജീവനക്കാരനെ ആയിരം ദിനാര്‍ പിഴ ഈടാക്കി നാടുകടത്താനും കോടതി ഉത്തരവിട്ടു.


വീട്ടുമുറ്റത്ത് കോഫി ഷോപ്പ് നടത്തിയതിന് ഉടമയെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക അകലം ലംഘിച്ച് ഒരു മേശയില്‍ ആറു പേരില്‍ അധികം പേര്‍ക്ക് ഭക്ഷണം വിളമ്പിയതിനും കടയില്‍ അണുനാശിനി ലഭ്യമാക്കാതിരിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കാതെ താല്‍ക്കാലിക കഫേയില്‍ ഒത്തുകൂടിയതിന് 13 ഉപഭോക്താക്കളെയും പ്രോസിക്യൂഷന്‍ ശിക്ഷിച്ചു. ഇവര്‍ക്ക് ആയിരം ദിനാര്‍ വീതം പിഴ ചുമത്തി.




Next Story

RELATED STORIES

Share it