Latest News

മത്തിപ്രേമികളെ നിരാശരാക്കി കുഞ്ഞന്‍മത്തികള്‍

മത്തിപ്രേമികളെ നിരാശരാക്കി കുഞ്ഞന്‍മത്തികള്‍
X

ആലപ്പുഴ: മത്തിപ്രേമികളെ നിരാശരാക്കി മെലിഞ്ഞ കുഞ്ഞന്‍മത്തികള്‍. മത്തിയുടെ വലിപ്പകുറവ് മത്തി വില്‍പ്പനക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 18 സെന്റിമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം. എന്നാല്‍, ഇപ്പോള്‍ കിട്ടുന്ന 10-12 സെന്റിമീറ്റര്‍ മാത്രമേയുള്ളൂ. മുന്‍പ് ഒരു മത്തിക്ക് ശരാശരി 60-70 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇപ്പോഴിത് 15-20 ഗ്രാം വരെ മാത്രം.

നിലവില്‍ 10 സെന്റിമീറ്ററില്‍ താഴെയുള്ള മത്തി പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ചെറുമത്തിക്ക് ഡിമാന്‍ഡ് കുറഞ്ഞതോടെ വില്‍ക്കാനാകാതെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. വല്ലപ്പോഴുംമാത്രം ലഭിക്കുന്ന വലിയമത്തിക്ക് കിലോയ്ക്ക് 300 രൂപയാണു വില.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) മത്തി വിഷയത്തില്‍ പഠനം നടത്തിയിരുന്നു. കടലിലെ 'അപ് വെല്ലിങ്' പ്രതിഭാസം മത്തിക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ആദ്യഘട്ടത്തില്‍ സഹായിച്ചെങ്കിലും പിന്നീട് ഭക്ഷ്യലഭ്യത കുറഞ്ഞത് വളര്‍ച്ച മുരടിച്ച് തൂക്കം കുറയാനിടയാക്കിയതായി വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്രതാപനം മത്തിയുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it