Latest News

ഇസ്‌ലാമോഫോബിയ വിരുദ്ധ ആക്ടിവിസ്റ്റ് ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് ഇന്ത്യയില്‍ നിരോധനം; കേരളാ പോലിസ് നിര്‍ദേശ പ്രകാരമെന്ന് മെറ്റ

ഇസ്‌ലാമോഫോബിയ വിരുദ്ധ ആക്ടിവിസ്റ്റ് ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് ഇന്ത്യയില്‍ നിരോധനം; കേരളാ പോലിസ് നിര്‍ദേശ പ്രകാരമെന്ന് മെറ്റ
X

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രവര്‍ത്തകനുമായ ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ച് മെറ്റ. കേരളാ പോലിസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് മെറ്റ പറയുന്നു. ഇസ്‌ലാമോഫോബിയ പാഠങ്ങള്‍, കേരള ഇസ്‌ലാമോഫോബിയ റിപോര്‍ട്ട്-2024 എന്നീ പുസ്തകങ്ങളുടെ സഹരചയിതാവാണ് ബാബുരാജ്.

പതിറ്റാണ്ടുകളായി സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാബുരാജ് ദീര്‍ഘകാലം വിവിധ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഓരോ മാസത്തെയും ഇസ്‌ലാമോഫോബിയ സംഭവങ്ങള്‍ വിശകലനം ചെയ്യുന്ന കോളം അദ്ദേഹം വിവിധ മാധ്യമങ്ങളില്‍ എഴുതുന്നുണ്ട്.

Next Story

RELATED STORIES

Share it