Latest News

'ആസാദി കി റെയില്‍ ഗാഡി': സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട റെയില്‍വേസ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി

ആസാദി കി റെയില്‍ ഗാഡി: സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട റെയില്‍വേസ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: രാജ്യത്തെ പല റെയില്‍വേ സ്‌റ്റേഷനുകളും ചരിത്രപരമായി സമ്പന്നമാണെന്നും സ്വാതന്ത്ര്യസമരത്തിലെ അവയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാന്‍ അത്തരം സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

റെയില്‍വേ ജൂലൈ 18 മുതല്‍ 23 വരെ 'ആസാദി കി റെയില്‍ ഗാഡി' ആചരിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 24 സംസ്ഥാനങ്ങളിലായി 27 ട്രെയിനുകളിലൂടെയും 75 റെയില്‍വേ സ്‌റ്റേഷനുകളുടെയും പട്ടിക റെയില്‍വേ തയ്യാറാക്കിയിരുന്നു. അത്തരം സ്‌റ്റേഷനുകളില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. കൂടാതെ, പ്രാദേശിക ഭാഷയില്‍ തെരുവ് നാടകങ്ങളും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളും ദേശഭക്തി ഗാനങ്ങളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചു.

'ഈ 75 സ്‌റ്റേഷനുകള്‍ അലങ്കരിച്ചിരിച്ചിട്ടുണ്ട്. ഈ സ്‌റ്റേഷനുകളില്‍ പല തരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. നിങ്ങളുടെ സമീപത്തെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇത്തരം സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തണം. ചരിത്രത്തെക്കുറിച്ച് അറിയാന്‍ ഇത് സഹായിക്കും. നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ഇത് പഠിപ്പിക്കും'- പ്രധാനമന്ത്രി പറഞ്ഞു.

'സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും അവരുടെ സ്‌കൂളിലെ ചെറിയ കുട്ടികളെ അടുത്തുള്ള സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനും സംഭവങ്ങളെക്കുറിച്ച് കുട്ടികളോട് വിവരിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'- പ്രധാനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it