Latest News

ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
X

കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം-തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തില്‍ വീട്ടില്‍ ശ്രാവണിനെ (25)യാണ് നാദാപുരം ഇന്‍സ്‌പെകടര്‍ അറസ്റ്റ് ചെയ്തത്.ജൂലൈയില്‍ മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it