Latest News

ആക്‌സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ ശുഭാംശു ശുക്ല

ആക്‌സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ ശുഭാംശു ശുക്ല
X

ലണ്ടന്‍: ആക്‌സിയം 4 ദൗത്യം വിജയം കൈവരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല മാറി. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍9 റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ ഇന്ത്യന്‍ സമയം 12.01നാണ് പറന്നുയര്‍ന്നത്. ഇന്ന് വൈകീട്ട് 4.30 ഓടെ പേടകം ബഹിരാകാശ നിലയത്തിനടുത്തെത്തി. 5:51 നാണ് പേടകത്തിൻ്റെ വാതിൽ തുറന്നത്.

41 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ബഹിരാകാശ യാത്ര മാത്രമല്ലാ, 700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്‌പേസ് പര്യവേഷണവുമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തിന് നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.


പെഗ്ഗി വിറ്റ്‌സന്‍ ആണ് യാത്രയുടെ കമാന്‍ഡര്‍. അമേരിക്ക, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്കൊപ്പം 14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കന്‍ഡില്‍ ഏകദേശം 7.8 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക.39കാരനായ ഈ ഫൈറ്റര്‍ പൈലറ്റ് ശുഭാംശുവിനെ ഈ ചരിത്രദൗത്യത്തിനുള്ള പ്രധാന ബഹിരാകാശ സഞ്ചാരിയായി ഐഎസ്ആര്‍ഒയാണ് തിരഞ്ഞെടുത്തത്.1984ല്‍ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ചരിത്രം സൃഷ്ടിച്ച് ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശുഭാംശുവിന്റെ യാത്ര.




Next Story

RELATED STORIES

Share it