Latest News

പേടിയില്ലാതെ പരീക്ഷ എഴുതാന്‍ പരീക്ഷാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി

ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇമാംസ് കൗണ്‍സില്‍ കൊല്ലം ജില്ലാ സമിതി അംഗം നിസാറുദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു.

പേടിയില്ലാതെ പരീക്ഷ എഴുതാന്‍  പരീക്ഷാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി
X

ചടയമംഗലം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളിലെ ഭയവും ആശങ്കയും അകറ്റാന്‍ സമാശ്വാസ പിന്തുണാക്ലാസ് സംഘടിപ്പിച്ചു. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കടയ്ക്കല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടയമംഗലത്തായിരുന്നു പരിപാടി.

ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇമാംസ് കൗണ്‍സില്‍ കൊല്ലം ജില്ലാ സമിതി അംഗം നിസാറുദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. പേടിയില്ലാതെ എങ്ങനെ പരീക്ഷ എഴുതാം എന്ന വിഷയത്തില്‍ ആക്‌സസ് ഇന്ത്യ ദേശീയ കോഓര്‍ഡിനേറ്ററും മനശാസ്ത്രജ്ഞനുമായ സി കെ റാഷിദ് കോഴിക്കോട് ക്ലാസെടുത്തു.

ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാറുദീന്‍ മൗലവി, പോപ്പുലര്‍ ഫ്രണ്ട് കടയ്ക്കല്‍ ഡിവിഷന്‍ പ്രസിഡന്റ് നജീം മുക്കുന്നം, മുരുക്കുമണ്‍ സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ ജലീല്‍, ചടയമംഗലം, കുരിയോട് ജമാഅത്ത് പ്രസിഡന്റുമാരായ എം എ കലാം, അബൂതാലിഫ്, ഏരിയ സെക്രട്ടറി അയ്യൂബ് ഖാന്‍ നിസാമി, ട്രഷറര്‍ സജീര്‍ ബാഖവി, ഷെരീഫുദീന്‍ നദ്‌വി, റാസി മന്നാനി, ഷെമീര്‍ ഖാസിമി, നിഷാദ് റഷാദി സംസാരിച്ചു. ഏരിയാ പ്രസിഡന്റ് വയ്യാനം ഷാജഹാന്‍ മന്നാനി അധ്യക്ഷനായിരുന്നു വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളുമടക്കം നൂറിലധികംപേര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it