Latest News

ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ധനവ് പരിഗണയിലെന്ന് മന്ത്രി; ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു

ചാര്‍ജ് വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം കമ്മിഷന്‍ തെളിവെടുപ്പ് നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കും.

ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ധനവ് പരിഗണയിലെന്ന് മന്ത്രി; ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു
X

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂനിയന്‍ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാര്‍ജ് വര്‍ധന സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ചാര്‍ജ് വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം കമ്മിഷന്‍ തെളിവെടുപ്പ് നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കും. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് വര്‍ധനവിനെ കുറിച്ച് അന്തിമമായി തീരുമാനം എടുക്കുക.

സി.എന്‍.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് സെന്ററുകള്‍ കേരളത്തിലില്ല. ആറുമാസത്തിനുള്ളില്‍ എറണാകുളത്ത് ടെസ്റ്റിങ് സെന്റര്‍ ആരംഭിക്കും. കള്ള ടാക്‌സികളുടെ കാര്യത്തില്‍ കര്‍ശന നടപടി എടുക്കും. കള്ള ടാക്‌സി പിടികൂടിയാല്‍ ലൈസന്‍സും ആര്‍സിയും റദ്ദാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇ ആട്ടോകളുടെ സ്റ്റാന്‍ഡ് പെര്‍മിറ്റുകളുടെ വിഷയമുള്‍പ്പടെ യുള്ളവ ട്രാഫിക് അഡ്വൈസറി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാനും ടി കമ്മിറ്റികള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം 20 വര്‍ഷമാക്കി മാറ്റണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

Next Story

RELATED STORIES

Share it