പെരിന്തല്‍മണ്ണയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
BY BRJ17 July 2020 3:10 PM GMT

X
BRJ17 July 2020 3:10 PM GMT
പെരിന്തല്‍മണ്ണ: ദേശീയപാത 213 ല്‍ താഴേക്കോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. താഴേക്കോട് സ്വദേശി ചോലമുഗത്ത് വീട്ടില്‍ സജീര്‍ അലി. 31 ആലിപ്പറമ്പ് സ്വദേശി പീരാളി വീട്ടില്‍ അസ്സൈനാര്‍ 38 എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10:30 നായിരുന്നു അപകടം. കരിങ്കല്ലത്താണി ഭാഗത്തു നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് യുണിറ്റ് സംഭവസ്ഥലത്ത് എത്തിയിരുന്നൂ. ഇവരുടെ നേതൃത്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
Next Story
RELATED STORIES
ഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMTബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു
31 May 2023 5:55 PM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMT