Latest News

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ വാരിയന്‍കുന്നന്റെ ചിത്രം നശിപ്പിക്കാന്‍ ശ്രമം; മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ വാരിയന്‍കുന്നന്റെ ചിത്രം നശിപ്പിക്കാന്‍ ശ്രമം; മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
X

കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷനില്‍ സ്വാതന്ത്ര്യസമര സേനാനിയും മലബാര്‍ സമര നേതാവുമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം നശിപ്പിക്കാന്‍ ശ്രമം. വടക്കേക്കോട്ട സ്‌റ്റേഷനിലെ ചിത്രത്തിനെതിരേയാണ് അതിക്രമം നടന്നത്.

ചിത്രത്തിനുമുകളില്‍ കടലാസ് പതിച്ച് കാഴ്ച മറക്കാനാണ് പ്രതികള്‍ ശ്രമിച്ചത്.

ബിജെപി മണ്ഡലംപ്രസിഡന്റ് നവീന്‍ ശിവന്‍, മണ്ഡലം കമ്മിറ്റി അംഗം എസ് അരുണ്‍, യുവമോര്‍ച്ച വൈസ് പ്രസിഡന്റ് കെ എസ് ഉണ്ണി എന്നിവരാണ് പ്രതികള്‍. ഇവരെ മെട്രോ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു.

ചിത്രത്തോടൊപ്പം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതികോയ തങ്ങള്‍, ആലി മുസ് ലിയാര്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ഫലകവും മലബാര്‍ സമരചരിത്രവും രേഖപ്പെടുത്തിയിരുന്നു.

മലബാര്‍ സമരചരിത്രം അടങ്ങുന്ന ചിത്രവും വിവരണവും ഫലകവും നീക്കംചെയ്യണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it