Latest News

കേംബ്രിഡ്ജ്ഷറിൽ ട്രെയിനിൽ ആക്രമണം; 12 പേർക്ക് പരിക്ക്, ഒൻപത് പേരുടെ നില ഗുരുതരം

കേംബ്രിഡ്ജ്ഷറിൽ ട്രെയിനിൽ ആക്രമണം; 12 പേർക്ക് പരിക്ക്, ഒൻപത് പേരുടെ നില ഗുരുതരം
X
ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷറിൽ ട്രെയിനിൽ കത്തി കൊണ്ട് നടത്തിയ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പ്രകോപനം കൂടാതെ യാത്രക്കാരെ കുത്തിവീഴ്ത്തിയ സംഘത്തിലെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.


ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
വടക്കുകിഴക്കൻ ഭാഗത്തുള്ള ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം. സംഭവശേഷം ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.


ഒരു സംഘം അക്രമികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ യാത്രക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അറസ്റ്റിലായവരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്തെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി സ്റ്റാർമർ അഭ്യർഥിച്ചു.

Next Story

RELATED STORIES

Share it