Latest News

ഗുവാഹത്തി വിമാനത്താവളത്തിലെ കൊവിഡ് ഡസ്‌ക്കിനു നേരെ ആക്രമണം: രണ്ട് കര്‍ഷകര്‍ അറസ്റ്റില്‍, പകപോക്കലെന്ന് കര്‍ഷകസംഘടനകള്‍

ഗുവാഹത്തി വിമാനത്താവളത്തിലെ കൊവിഡ് ഡസ്‌ക്കിനു നേരെ ആക്രമണം: രണ്ട് കര്‍ഷകര്‍ അറസ്റ്റില്‍, പകപോക്കലെന്ന് കര്‍ഷകസംഘടനകള്‍
X

ഗുവാഹത്തി: പന്ത്രണ്ടോളം പേരടങ്ങുന്ന കര്‍ഷകരുടെ സംഘം ഗുവാഹത്തി വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ ഡെസ്‌കിനു നേരെ ആക്രമണം നടത്തി. ഡല്‍ഹിയില്‍ നിന്ന് സമരം കഴിഞ്ഞ് മടങ്ങുന്ന ഇവരോട് കൊവിഡ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പോലിസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഡല്‍ഹിയില്‍ സമരത്തിനുപോയവരെന്ന നിലയില്‍ പോലിസ് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നാണ് കുടുംബങ്ങളുടെയും സംഘടനകളുടെയും നിലപാട്.

സന്‍ഗ്രാമി കൃഷക് സര്‍മിക് സംഘം പ്രവര്‍ത്തകനായ ദിനേഷ് ദാസ്, സിപിഐയുമായി ബന്ധപ്പെട്ട നിഖില്‍ ഭാരത് കൃഷക് സഭയുടെ ജയന്ത ഗോഗി തുടങ്ങിയവരാണ് അറസ്റ്റിലായത്. രണ്ട് പേര്‍ക്കുമെതിരേ അസാറ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും കൊവിഡ് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുമാണ് കേസെടുത്തത്.

കര്‍ഷകരോട് തങ്ങളുടെ കൊവിഡ് പരിശോധനാ റിപോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്‌നമുണ്ടായതെന്നാണ് പോലിസ് പറയുന്നത്.

എന്നാല്‍ തുടക്കം മുതല്‍ സമരത്തില്‍ പങ്കെടുത്തവരെന്ന നിലയില്‍ മോശമായ രീതിയിലാണ് അധികൃതര്‍ പെരുമാറിയതെന്ന് കര്‍ഷകരുടെ കുടുംബങ്ങള്‍ പറയുന്നു.

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തി 12 മണിക്കൂറിനുശേഷമാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് സര്‍ക്കാരിന്റെ പകപോക്കലിന്റെ ഭാഗമാണെന്നാണ് സംഘടകളുടെ ആരോപണം.

കഴിഞ്ഞ ദിവസം രാജ്ഭവന്‍ മാര്‍ച്ച് കര്‍ഷക സംഘനകളുടെ അപേക്ഷ പോലിസ് നിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it