Latest News

മര്‍ദ്ദനം വെളിപ്പെടുത്തിയ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണ ശ്രമം

മര്‍ദ്ദനം വെളിപ്പെടുത്തിയ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണ ശ്രമം
X

ആലപ്പുഴ: പിതാവും രണ്ടാനമ്മയും നടത്തിയ ആക്രമണത്തിന്റെ വിവരങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഇന്നലെയാണ് ആക്രമണത്തിന് ശ്രമം നടന്നത്. സ്വന്തം വീടിന് തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്ത് ഒളിവിലുള്ള പിതാവ് അന്‍സാര്‍ വീട്ടിലെത്തി. തുടര്‍ന്ന് അയല്‍വീട്ടിലെത്തി കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ അന്‍സാറും ഭാര്യ ഷെഫ്‌നയും ഒളിവിലാണ്.

Next Story

RELATED STORIES

Share it