Latest News

എടിഎം ഇടപാടിന് നിയന്ത്രണം വരുന്നു

എടിഎം ഇടപാടിന് നിയന്ത്രണം വരുന്നു
X

ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ എടിഎം വഴിയുള്ള ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കാൻ നീക്കമൊരുങ്ങുന്നു. എടിഎമ്മില്‍ ഒരു തവണ ഇടപാട് നടത്തി കുറഞ്ഞത് ആറ് മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം ഉയര്‍ന്നിട്ടുള്ളത്. ഡല്‍ഹിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം വന്നത്. രാജ്യത്ത് എടിഎം വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം പരിഗണിക്കുന്നത്. തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത് രാത്രി സമയങ്ങളിലാണ്. പ്രത്യേകിച്ച് അര്‍ധരാത്രി മുതല്‍ പുലരും വരെയുള്ള സമയങ്ങളില്‍. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ തട്ടിപ്പ് തടയാമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

18 ഓളം ബാങ്ക് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ എടിഎമ്മിലെ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് നടത്താനാകൂ. ഇതിന് പുറമെ ഇടപാടിന് വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും നിര്‍ദേശമായി ഉയര്‍ന്നുവന്നിട്ടുണ്ട്. അതേസമയ, കനറാ ബാങ്കിൽ ഇടപാടുകൾക്ക് വൺടൈം പാസ് വേഡുകൾ നൽകി തുടങ്ങിയിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.


Next Story

RELATED STORIES

Share it