Latest News

33 പേരെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ടെന്ന് അസം മുഖ്യമന്ത്രി

33 പേരെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ടെന്ന് അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: അസമില്‍ നിന്നുള്ള 33 പേരെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. കൂടുതല്‍ പേരെ നാടുകടത്താനുള്ള പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ആഴ്ച്ചയും 70 മുതല്‍ 100 വരെ പേര് ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച്ച വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശികളാണെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണലുകളും കോടതികളും സ്ഥിരീകരിക്കാത്തവരെയാണ് അധികവും ഇത്തരത്തില്‍ ബംഗ്ലാദേശിലേക്ക് വിടുന്നത്. അവരില്‍ പലരും ഇന്ത്യക്കാരാണെങ്കിലും പൗരത്വം തെളിയിക്കാന്‍ രേഖകളില്ല. ഇത്തരത്തില്‍ നാടുകടത്തിയ നിരവധി പേരെ കോടതി ഇടപെടലുകളെ തുടര്‍ന്ന് തിരികെ കൊണ്ടുവന്നിരുന്നു.

Next Story

RELATED STORIES

Share it