- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രസംഗം; അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരേ പരാതി നല്‍കി അസം സിവില്‍ സൊസൈറ്റി

അസം: അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരേ പരാതി. മുസ്ലീം സമൂഹത്തിനെതിരേ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പോലിസ് സ്റ്റേഷനില്‍ രേഖാമൂലം ഹിമന്തെക്കെതിരേ അസം സിവില്‍ സൊസൈറ്റി പരാതി നല്‍കിയത്. പരാതിയോടൊപ്പം 18 പേജുള്ള സത്യവാങ്മൂലം, പത്ര ലേഖനങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് എന്നിവയുമുണ്ട്. ജനുവരി 24 നും 29 നും ഇടയില്‍ മുഖ്യമന്ത്രി ശര്‍മ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബംഗാളി മുസ്ലീങ്ങള്‍ക്കെതിരെ മനപ്പൂര്‍വ്വം വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു.
അസം സിവില്‍ സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ് ഹാഫിസ് റാഷിദ് അഹമ്മദ് ചൗധരി, എക്സിക്യൂട്ടീവ് പ്രസിഡന്റ് പ്രൊഫസര്‍ അബ്ദുള്‍ മന്നന്‍, എക്സിക്യൂട്ടീവ് അംഗം അബ്ദുര്‍ റഹീം സിക്ദാര്‍ എന്നിവരാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുസമാധാനത്തിനും സാമുദായിക ഐക്യത്തിനും ഭംഗം വരുത്തിയെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 1970, 196, 3020, 299, 353 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും പരാതിക്കാരന്‍ പറയുന്നു.
പൊതു ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, ഈ നിയമങ്ങള്‍ പ്രകാരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരേ റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാര്‍ ലതാസാല്‍ പോലിസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജിനോട് അഭ്യര്‍ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















