Latest News

ഹരിയാന തിരഞ്ഞെടുപ്പിന് ആഴ്ചകൾ; കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അശോക് തന്‍വാര്‍ പാർട്ടിവിട്ടു

കോണ്‍ഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പാര്‍ട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. മാസങ്ങളായുള്ള ആലോചനകള്‍ക്കു ശേഷമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത്- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നാലുപേജുള്ള രാജിക്കത്തില്‍ പറയുന്നു.

ഹരിയാന തിരഞ്ഞെടുപ്പിന് ആഴ്ചകൾ; കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അശോക് തന്‍വാര്‍ പാർട്ടിവിട്ടു
X

ന്യൂഡല്‍ഹി: രണ്ടാഴ്ച കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ കോൺ​ഗ്രസിനെ പ്രതിസന്ധിയിലാക്കി അശോക് തൻവാർ. രണ്ടുമാസം മുമ്പ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അശോക് തൻവാർ പാർട്ടിയിൽ നിന്നും രാജിവച്ചതാണ് കോൺ​ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാര്‍ട്ടി കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ അശോക് തന്‍വാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പാര്‍ട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. മാസങ്ങളായുള്ള ആലോചനകള്‍ക്കു ശേഷമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത്- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നാലുപേജുള്ള രാജിക്കത്തില്‍ പറയുന്നു.

സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ കടുത്ത ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് അശോക് തന്‍വാര്‍ ആരോപിച്ചിരുന്നു. പുതിയ ആളുകള്‍ക്ക് സീറ്റുനല്‍കാന്‍ റോബര്‍ട്ട് വദ്ര 5 കോടി വാങ്ങിയെന്നാണ് തന്‍വാര്‍ പറഞ്ഞത്. അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ തന്‍വാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തന്‍വാര്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും തന്റെ അനുയായികളെ തഴഞ്ഞെന്നുമായിരുന്നു തന്‍വാറിന്റെ ആരോപണം. കുമാരി സെല്‍ജയാണ് നിലവിൽ ഹരിയാനയിൽ കോണ്‍ഗ്രസ് അധ്യക്ഷ.

Next Story

RELATED STORIES

Share it