Latest News

ആശ സമരം; ഇന്ന് വൈകീട്ട്‌ സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധം

ആശ സമരം; ഇന്ന് വൈകീട്ട്‌ സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധം
X

തിരുവനന്തപുരം: ഓണറേറിയം വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

ഫെബ്രുവരി 10നാണ് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി സംസ്ഥാനതല രാപ്പകല്‍ സമരയാത്ര നടന്നു വരികയാണ്. സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകല്‍ യാത്ര പൂര്‍ത്തിയായി. ജൂണ്‍ 17ന് തിരുവനന്തപുരത്ത് വച്ചാണ് സമര യാത്രയുടെ സമാപനം.

Next Story

RELATED STORIES

Share it