ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ കൗമാരക്കാരന്‍ ഉള്‍പ്പടെ പിടിയില്‍

താനൂര്‍: ]ബുള്ളറ്റുകളും ബൈക്കുകളും മോഷണം നടത്തിയ കേസില്‍ കൗമാരക്കാരന്‍ ഉള്‍പ്പടെ പ്രതികള്‍ താനൂര്‍ പോലിസിന്റെ പിടിയിലായി. താനൂരും പരിസരങ്ങളിലും തുടര്‍ച്ചയായി മോഷണം നടത്തി പോലിസിനെ കബളിപ്പിച്ചു നടന്ന വിരുതന്‍മാരെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തില്‍, എസ്‌ഐ ശ്രീജിത്ത് എന്‍, സീനിയര്‍ സിപിഒ സലേഷ്, സബറുദ്ധീന്‍, കൃഷ്ണപ്രസാദ്, നവീന്‍ബാബു, പങ്കജ് എന്നിവരടങ്ങിയ അന്വേഷണ സംഘത്തിന്റെ വലയിലായത്. ബൈക്കുകള്‍ തുടര്‍ച്ചയായി മോഷണം നടക്കുന്നതിനാല്‍ താനൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയും കേസന്വേഷണം താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. മോഷണം പോകുന്ന ബൈക്കുകള്‍ താനൂര്‍ പോലീസ് സ്‌റ്റേഷനിലെ നിശ്ചിത പ്രദേശത്തു നിന്നും ആയതിനാല്‍ പോലീസ് രഹസ്യമായി പ്രതികളെ കുടുക്കുന്നതിനായി രാത്രികാലങ്ങളില്‍ പുലരുവോളം തുടര്‍ച്ചയായി നാട്ടുകാരുടെ സഹായത്തോടെ വല വിരിച്ച് കാത്തിരിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പോലീസിന്റെ പിടിയിലായത്. മുമ്പ് താനൂര്‍ പോലിസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ഷാജഹാന്റെ മകന്‍ കുട്ട്യാമാക്കാനകത്ത് മുഹമ്മദ് യാസിര്‍ (19) പത്താംക്ലാസ്സ് വിദ്യാര്‍ഥിയും ചേര്‍ന്നാണ് ബുള്ളറ്റുകളും ബൈക്കുകളും മോഷ്ടിച്ചത്. മോഷ്ടിച്ച ഒരു ബൈക്കിന് താനൂരില്‍ നിന്നും നമ്പര്‍ പ്ലേറ്റ് മാറ്റിയതായും തിരൂരില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചാവി ഇല്ലാതെ സ്റ്റാര്‍ട്ട് ആക്കുന്ന വിധം പഠിച്ച ശേഷം ബൈക്ക് മോഷ്ടിക്കുകയും ഉടനെതന്നെ നമ്പര്‍ മാറ്റി ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി വില്‍പ്പന നടത്തുന്നതിനായി ഒളിപ്പിച്ചു വെക്കുകയുമായിരുന്നു മോഷ്ടാക്കളുടെ പതിവ്. സ്‌കൂളില്‍ പോകാനും ടൂര്‍ പോകാനും മോഷ്ടിച്ച ബൈക്ക് നമ്പര്‍ മാറ്റി ഉപയോഗിച്ച് വന്നിരുന്നു.
RELATED STORIES
ആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT