Latest News

അന്‍സാറുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗോത്ര വിഭാഗങ്ങള്‍

അന്‍സാറുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗോത്ര വിഭാഗങ്ങള്‍
X

സന്‍ആ: അന്‍സാറുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ ഗോത്രവിഭാഗങ്ങള്‍. സദാ ഗവര്‍ണറേറ്റിലെ സഹര്‍ ജില്ലയില്‍ ആയുധങ്ങളുമായി എത്തിയാണ് അവര്‍ പിന്തുണ പ്രഖ്യാപിച്ചത്. യെമനി ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സമ്മേളനമെന്ന് സദാ ഗവര്‍ണര്‍ മുഹമ്മദ് ജാബിര്‍ അവാദ് പറഞ്ഞു. വാഗ്ദത്തം ചെയ്യപ്പെട്ട വിജയത്തിനായി വിശുദ്ധ ജിഹാദിന്റെ പാതയില്‍ ഉറച്ചുനില്‍ക്കണം. സയണിസ്റ്റുകള്‍ക്കെതിരേയും അമേരിക്കക്കാര്‍ക്കെതിരെയും പരസ്യമായി പോരാടുമ്പോഴും ആഭ്യന്തര മുന്നണിയിലും ശ്രദ്ധ വേണമെന്ന് സംഘാടകനായ അലി അല്‍ ധാഹിരി പറഞ്ഞു.

Next Story

RELATED STORIES

Share it