Latest News

വഖ്ഫില്‍ വാദം തുടരുന്നു; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി

വഖ്ഫില്‍ വാദം തുടരുന്നു; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വഖ്ഫില്‍ വാദം തുടരുന്നു. വാദം കോള്‍ക്കവെ, സുപ്രധാന ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിച്ചു. പുരാതന മസ്ജിദുകള്‍ക്ക് രേഖകള്‍ എങ്ങനെ ഉണ്ടാകും? എന്ന് ചോദിച്ച കോടതിപല പഴയ പള്ളികള്‍ക്കും, പ്രത്യേകിച്ച് 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളിലെ പള്ളികള്‍ക്ക്, രജിസ്റ്റര്‍ ചെയ്ത വില്‍പ്പന രേഖകള്‍ ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞു.

അമുസ് ലിംകള്‍ക്ക് വഖ്ഫ് ബോര്‍ഡില്‍ അംഗത്വം കൊടുക്കുന്ന കാര്യം പരാമര്‍ശിച്ചു കൊണ്ട് തിരുപ്പതി ബോര്‍ഡില്‍ അഹിന്ദുക്കളുണ്ടോ? എന്ന ചോദ്യം കോടതി ചോദിച്ചു. എങ്ങനെയാണ് വഖ്ഫ് സ്വത്തില്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ കലക്ടര്‍ തീരുമാനമെടുക്കുക എന്ന് ചോദിച്ച കോടതി അങ്ങനെ ഒരു തീരുമാനം എടുത്താല്‍ തന്നെ അത് എത്രമാത്രം സുതാര്യമാകും എന്നും ചോദിച്ചു.

നിയമത്തിന്റെ ചില ദുരുപയോഗങ്ങള്‍ നിലവിലുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ഉപയോഗത്തിലൂടെ വളരെക്കാലമായി അംഗീകരിക്കപ്പെട്ടിട്ടുള്ള യഥാര്‍ഥ വഖ്ഫ് സ്വത്തുക്കളും ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു.

Next Story

RELATED STORIES

Share it