- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരീക്കോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

അരീക്കോട്: അരീക്കോട് ടൗണ്‍ ടീം സംഘടിപ്പിക്കുന്ന എം.പി കുഞ്ഞിമാന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏറനാട് എം.എല്‍.എ. പി കെ ബഷീര്‍ നിര്‍വഹിച്ചു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് വേദിയാകുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
വെടിക്കെട്ടും ശിങ്കാരിമേളം ഉള്‍പ്പെടെയുള്ള വര്‍ണാഭമായ പരിപാടികളോടെയാണ് ആദ്യ മത്സരത്തിന് തുടക്കമായത്. ഇത്തവണ സ്ത്രീകള്‍ക്കും ഫുട്‌ബോള്‍ മത്സരം കാണാന്‍ ഗാലറിയില്‍ പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു.
നീണ്ട ഇടവേളക്കുശേഷം ഇത്രയും മനോഹരമായ രീതിയില്‍ഒരു ടൂര്‍ണമെന്റ് തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കണ്‍വീനര്‍ എം സുല്‍ഫിക്കര്‍ പറഞ്ഞു.
ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് മത്സരം കാണാന്‍ ആധുനികരീതിയില്‍ താല്‍ക്കാലിക ഗാലറിയും തയ്യാറാക്കിട്ടുണ്ട്. മത്സരത്തില്‍കേരളത്തിലെ പ്രഗല്‍ഭരായ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ടീമുകള്‍ പങ്കെടുക്കും. തിങ്കളാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ അല്‍മദീന ചെറുപ്പളശ്ശേരി, ജവഹര്‍ മാവൂരിനെ നേരിടും.
അരീക്കോട് ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ദിവ്യ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എംസുള്‍ഫിക്കര്‍, കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിവി ഉസ്മാന്‍, അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോന്‍, അഫീഫ് തറവട്ടത്ത്, സി.ടി മുനീര്‍ ബാബു, ടിപി മുനീര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി സുഹ്ദ്, നൗഷാഷിര്‍ കല്ലട, സലാഹുദ്ദീന്‍ മബാട്, ഹബീബ് മാസ്റ്റര്‍, അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം ജമീല ബാബു എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















