- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍ക്കിടെക്ട് പി അബ്ദുല്‍ ഹമീദ് നിര്യാതനായി
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോഴിക്കോട്: പ്രമുഖ ആര്‍ക്കിടെക്ടും കോഴിക്കോട്ടെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന പി. അബ്ദുല്‍ ഹമീദ് (71) നിര്യാതനായി. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചക്കോരത്തുകുളം സ്കൈലൈന്‍ കനോപി അപ്പാര്ട്ടമെന്റിലായിരുന്നു താമസം.
കോഴിക്കോട് ആര്‍ഇസിയില്‍നിന്ന് 1972ല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയാണ് അദ്ദേഹം ആര്‍കിടെക്ട് മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് 1981ല്‍ അബ്ദുല്‍ ഹമീദ് കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രൊജക്ടുകള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.
കോഴിക്കോട് വ്യാപാര ഭവന്, ഇഖ്റ ആശുപത്രി, കോട്ടയ്ക്കല്‍ മിംസ്, കൂര്‍ഗ് ഇബിനി റിസോര്‍ട്ട്, കൊച്ചി ട്രാവന്‍കൂര്‍ കോര്‍ട്ട്, ദുബയ് കസ്റ്റംസ് മ്യൂസിയം (യുഎഇ) തുടങ്ങിയ നിരവധി പ്രൊജക്ടുകള്‍ ഇദ്ദേഹം രൂപകല്പന ചെയ്തു. ഇതിനുപുറമെ നിരവധി അപ്പാര്‍ട്ട്മെന്റുകളും ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്.
1980ല്‍ റോട്ടറി കാലിക്കറ്റ് മിഡ് ടൗണിന്റെ ചാര്‍ട്ടര്‍ സെക്രട്ടറിയായിരുന്നു. ആ പദവിയിലിരിക്കുമ്പോള്‍ കോഴിക്കോട്ട് ആദ്യത്തെ ഫുഡ് ഫെസ്റ്റ് ഉള്‍പ്പടെ നിരവധി പരിപാടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി. കോഴിക്കോട്ടെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. അബ്ദുല്‍ ഹമീദിന്റെ അഞ്ചുവര്‍ഷം നീണ്ട അര്‍ബുദത്തോടുള്ള പോരാട്ടം എല്ലാവര്ക്കും ഒരു മാതൃകയായിരുന്നു. അര്‍ബുദത്തെ വകവെയ്ക്കാതെ ജീവിതസന്തോഷത്തെ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ചിത്രങ്ങളും ഏറെ ചര്‍ച്ചചെയ്തിരുന്നു.
ഭാര്യ: സറീന ഹമീദ്. മക്കള്‍: ഷഹാന ഹമീദ് (ഡിസൈന്‍ കള്‍സള്‍ട്ടന്റ്, ബെംഗളൂരു), ഭാവന ഹമീദ് (അര്‍ക്കിടെക്ട്, പ്ലെഗ്രൂപ്പ് സ്റ്റുഡിയോ) മരുമക്കള്‍: ഹര്‍ഷ് പട്ടേല്‍ (അര്‍ക്കിടെക്ട്, പ്ലെഗ്രൂപ്പ് സ്റ്റുഡിയോ).
RELATED STORIES
ഇസ്രായേലിനെതിരേ ഉപരോധം ശക്തമാക്കുക; മനുഷ്യ ചങ്ങലയായി ആയിരങ്ങൾ
5 Jun 2025 10:00 AM GMTആർസിബി വിജയാഘോഷം; മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു
5 Jun 2025 9:33 AM GMTപരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായി ഫ്യുമ്മയുടെ പരിപാടി
5 Jun 2025 9:03 AM GMTആഘോഷം ദുരന്തത്തില്‍ കലാശിച്ചപ്പോഴും വിജയം സമൂഹമാധ്യമങ്ങളില്‍...
5 Jun 2025 7:50 AM GMTപരിപാടി ഇവിടെയെങ്കിൽ, എന്തു വേണം, വേണ്ട എന്ന് തീരുമാനിക്കേണ്ടി വരും;...
5 Jun 2025 7:24 AM GMTഇന്റര്‍ മിലാന് വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍...
5 Jun 2025 7:16 AM GMT