ഭിന്നശേഷി പുരസ്‌കാരം- 2022ന് അപേക്ഷ ക്ഷണിച്ചു; 20 മേഖലകളില്‍ പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷി പുരസ്‌കാരം- 2022ന് ഇപ്പോള്‍ അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിര്‍ദേശങ്ങള്‍ പുരസ്‌കാര പരിഗണനയ്ക്ക് എത്തിക്കാന്‍ ശ്രമമുണ്ടാവണമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ 10നാണ് നാമനിര്‍ദേശം ജില്ലാ സാമൂഹിക നീതി ഓഫിസിലോ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ലഭിക്കേണ്ട അവസാന തിയ്യതി. 20 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച പൊതുമേഖലാ ജീവനക്കാര്‍, മികച്ച സ്വകാര്യമേഖലാ ജീവനക്കാര്‍, സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ മികച്ച എന്‍ജിഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകാവ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായികതാരം, ദേശീയ/അന്തര്‍ദേശീയ പുരസ്‌കാരം നേടിയവര്‍, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷിമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്, എന്‍ജിഒ മുന്‍കയ്യിലുള്ള മികച്ച ഭിന്നശേഷി പുനരധിവാസകേന്ദ്രം, സാമൂഹിക നീതി വകുപ്പിനു കീഴിലെ മികച്ച ഭിന്നശേഷിക്ഷേമസ്ഥാപനം, സര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖല വിഭാഗങ്ങളിലെ ഭിന്നശേഷിസൗഹൃദ സ്ഥാപനം, സര്‍ക്കാര്‍ വകുപ്പുകളിലെ മികച്ച ഭിന്നശേഷിസൗഹൃദ വെബ്‌സൈറ്റ്, മികച്ച ഭിന്നശേഷിസൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായ പദ്ധതികള്‍/സംരംഭങ്ങള്‍/ ഗവേഷണങ്ങള്‍ എന്നിവക്കെല്ലാം പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം നല്‍കാം.
നാമനിര്‍ദ്ദേശത്തോടൊപ്പം നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യമായ വിശദവിവരങ്ങളും ലഭ്യമാക്കണം. അതിനുള്ള മാതൃകയും കൂടുതല്‍ വിവരങ്ങളും ജില്ലാ സാമൂഹിക നീതി ഓഫിസുകളിലും swd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT