- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി വാഗ്ദാനങ്ങള്‍ പാലിച്ചോ ? ചോദ്യത്തിന് നേരെ തിരിഞ്ഞ് നടന്ന് അനുപംഖേര്‍

ചണ്ഡിഗഡ്: ഭാര്യ കിരണ്‍ ഖേറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്‍ അനുപം ഖേര്‍. തുടര്‍ന്ന് പ്രചാരണത്തിനിടെ ഇദ്ദേഹം ഒരു കടയില്‍ കയറുന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ആരംഭിക്കുന്നത്. കടയില്‍ പ്രചാരണത്തിനെത്തിയ അനുപം ഖേറിനോട് കടക്കാരന്‍ 2014ല്‍ പ്രകടനപത്രികയിലെ ഏതെങ്കിലും വാഗ്ദാനങ്ങള്‍ ബിജെപി ഇതുവരെ പാലിച്ചോ എന്നു ചോദിക്കുന്നു. തുടര്‍ന്ന് ചോദ്യം കേട്ട് തലയാട്ടി ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലാകെ വൈറല്‍ ആയിരിക്കുകയാണ് അനുപം ഖേറിന്റെ 'വാക്ക് ഔട്ട്. ചോദ്യം കടയുടമ പൂര്‍ത്തിയാക്കും മുമ്പേ അനുപം മുഖം തിരിച്ച് പുറത്തേക്ക് നടന്നു പോയതിനെതിരേ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തി.
MUST WATCH: Embarrassing moment for @AnupamPKher while carrying out a door to door campaign for his wife in Chandigarh. A shopkeeper shows him BJP's 2014 manifesto and asks him how many promises did BJP fulfil in the past 5 yrs. Kher walks out of the shop with NO ANSWER!! 😁 pic.twitter.com/x8cZodpnAL
— Prashant Kumar (@scribe_prashant) May 8, 2019
എന്നാല്‍, ഈ സംഭവം കോണ്‍ഗ്രസിന്റെ നീക്കമാണെന്നാണ് അനുപം ഖേര്‍ വാദിക്കുന്നത്. തന്നെ നാണം കെടുത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന് തനിക്ക് അറിയാവുന്നതാണെന്നും അനുപം ഖേര്‍ പറയുന്നു.
കഴിഞ്ഞദിവസം, കിരണ്‍ ഖേറിന് വേണ്ടി അനുപം ഖേര്‍ നടത്താനിരുന്ന രണ്ട് പ്രചാരണ പരിപാടികള്‍ക്ക് ആവശ്യത്തിന് ആളെത്താത്തതിനാല്‍ പരിപാടി മാറ്റിവച്ചതും വിവാദമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിജെപിയുടെ കിരണ്‍ ഖേര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരുടെ പ്രചാരണത്തിനായി പോകുകയാണ്. ഛത്തീസ്ഗഢിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച രാഷ്ട്രീയ നേതാവാണ് കിരണ്‍ എന്ന് ട്വീറ്റു ചെയ്തശേഷമായിരുന്നു അനുപം ഖേര്‍ പ്രചാരണത്തിനായി ഇറങ്ങിയത്. താന്‍ പ്രചാരണത്തിന് നേരത്തെ എത്തിയത് കൊണ്ടാണ് ആളുകള്‍ വരാതിരുന്നത് എന്നായിരുന്നു അനുപം ഖേര്‍ ഈ സംഭവത്തെ വിശദീകരിച്ചത്.
RELATED STORIES
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
16 July 2025 3:35 PM GMTകണ്ണൂരിലെ സ്കൂളുകള്‍ക്കും നാളെ അവധി
16 July 2025 3:33 PM GMTമതപരിവര്‍ത്തനം ആരോപിച്ച് ബിസിനസുകാരന്റെ കെട്ടിടങ്ങള്‍ പൊളിച്ചു;...
16 July 2025 3:27 PM GMTമൂര്‍ഖനെ കഴുത്തിലിട്ടു പോവുകയായിരുന്ന യുവാവ് പാമ്പുകടിയേറ്റു മരിച്ചു
16 July 2025 3:13 PM GMTകനത്ത മഴ: കോഴിക്കോടും കാസര്‍കോടും നാളെ സ്കൂള്‍ക്ക് അവധി
16 July 2025 2:57 PM GMTമദ്യം നല്കി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന്;...
16 July 2025 2:53 PM GMT