Latest News

വെസ്റ്റ്ബാങ്കില്‍ യുഎസ് പൗരനെ കൊന്ന് ജൂത കുടിയേറ്റക്കാര്‍

വെസ്റ്റ്ബാങ്കില്‍ യുഎസ് പൗരനെ കൊന്ന് ജൂത കുടിയേറ്റക്കാര്‍
X

റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ മറ്റൊരു യുഎസ് പൗരനെ കൂടി ജൂത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തി. ഖാമിസ് അയ്യാദ് എന്ന യുവാവിനെയാണ് സില്‍വാദ് പ്രദേശത്ത് വച്ച് ജൂതകുടിയേറ്റക്കാര്‍ ആക്രമിച്ചത്. ഖാമിസ് അയ്യാദ് താമസിക്കുന്ന പ്രദേശം ആക്രമിച്ച ജൂത കുടിയേറ്റക്കാര്‍ കാറുകള്‍ക്ക് തീയിട്ടു. ഈ തീയണക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്രായേലി സൈന്യം രംഗത്തെത്തി ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. കാര്‍ കത്തുന്ന പുകയും ടിയര്‍ ഗ്യാസ് പുകയും ശ്വസിച്ച് ഖാമിസ് ശ്വാസം മുട്ടിമരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുഎസ് ആവശ്യപ്പെട്ടു. 2022 മുതല്‍ ഒമ്പത് യുഎസ് പൗരന്‍മാരെയാണ് ഇസ്രായേലി സൈന്യവും ജൂത കുടിയേറ്റക്കാരും കൂടി കൊലപ്പെടുത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it