Latest News

കൈറ്റിന് വീണ്ടും ദേശീയ പുരസ്‌കാരം: കേരളത്തിന് വീണ്ടും അഭിമാന നിമിഷം

കൈറ്റിന് വീണ്ടും ദേശീയ പുരസ്‌കാരം: കേരളത്തിന് വീണ്ടും അഭിമാന നിമിഷം
X

തിരുവനന്തപുരം: കൈറ്റ് തയ്യാറാക്കിയ ഇ ഗവേണന്‍സ് പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സര്‍ക്കാര്‍ രംഗത്തെ ഐടി സംരഭങ്ങള്‍ക്കുളള ടെക്‌നോളജി സഭ ദേശീയ പുരസ്‌ക്കാരം ആണ് കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന് ലഭിച്ചിരിക്കുന്നത്. എന്റര്‍െ്രെപസസ് ആപ്ലിക്കേഷന്‍ വിഭാഗത്തിലെ പുരസ്‌ക്കാരത്തിനാണ് കൈറ്റിനെ തിരിഞ്ഞെടുത്തത്. ഈ വര്‍ഷം മാത്രം കൈറ്റിന് ലഭിക്കുന്ന നാലാമത്തെ ദേശീയ അംഗീകാരമാണിത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രഖ്യാപിച്ച വേള്‍ഡ് എഡ്യുക്കേഷന്‍ സമ്മിറ്റ് അവാര്‍ഡ് 2022 ന് കൈറ്റ് അര്‍ഹമായത് കഴിഞ്ഞ മാസമാണ്. അഞ്ച് ലക്ഷം രൂപ സമ്മാനതുകയുളള മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ അവാര്‍ഡ് കഴിഞ്ഞ ആഴ്ച കൈറ്റ് കരസ്ഥമാക്കിയിരുന്നു. പൊതുവിഭ്യാഭ്യാസത്തിന്റെ ഐടി മുന്നേറ്റങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നതില്‍ പങ്കാളികളായ എല്ലാവരേയും പൊതുവിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദിച്ചു. കൊല്‍ക്കട്ടയിലെ ഒബ്‌റോയി ഗ്രാന്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എക്‌സ്പ്രസ് കംപ്യുട്ടര്‍ എഡിറ്റര്‍ ശ്രീകാന്ത് ആര്‍ പിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Next Story

RELATED STORIES

Share it