- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരുമകളുടെ മട്ടന്‍കറിക്ക് രുചി പോര; പിതാവിനെ മകന്‍ തല്ലിക്കൊന്നു
തിരുപ്പതി: മരുമകള്‍ ഉണ്ടാക്കിയ മട്ടന്‍കറിക്ക് രുചി പോരെന്ന് പറഞ്ഞ അച്ഛനെ മകന്‍ കൊലപ്പെടുത്തി.മട്ടന്‍ കറി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലിലാണ് മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റം പിതാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ചെല്ല ഗുരപ്പ എന്ന 65കാരനാണ് മട്ടന്‍ കറി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് സ്വന്തം മകന്റെ കയ്യാല്‍ ജീവന്‍ നഷ്ടമായത്.
ഞായറാഴ്ചയാണ് കൊലപാതകത്തിനാസ്പദമായ സംഭവം ഉണ്ടായത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറി 65കാരനായ ഗുരപ്പയ്ക്ക് ഇഷ്ടമായില്ല. ക്ഷുഭിതനായ ഇയാള്‍ വീട്ടുകാര്‍ നോക്കി നില്‍ക്കെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് മരുമകളുടെ മുഖത്തേക്ക് എറിഞ്ഞു. ഭാര്യയ്ക്കുണ്ടായ അപമാനം സഹിക്കാന്‍ കഴിയാതിരുന്ന മകന്‍ ചെല്ല വെങ്കിട്ട രാമഡു പിതാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തു. പ്ലേയിറ്റ് കൊണ്ട് യുവതിയുടെ മുഖവും മുറിഞ്ഞിരുന്നു.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ മകന്‍ അച്ഛന്റെ തല ഭിത്തിയില്‍ ആഞ്ഞിടിക്കുകയായിരുന്നു.തലപൊട്ടി ഗുരുതരമായി പരിക്കേറ്റ ഗുരപ്പ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ കുടുംബാംഗങ്ങളുടെ പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്. ഗുരപ്പ മദ്യലഹരിയിലായിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















