24 മണിക്കൂറിനുളളില്‍ ആന്ധ്രപ്രദേശില്‍ 443 പേര്‍ക്ക് കൊവിഡ്; ആകെ രോഗികള്‍ 9,372

അമരാവതി: ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 83 പേര്‍ ആശുപത്രി വിട്ടു. അഞ്ച് പേര്‍ മരിച്ചു. ഇതുവരെ 9,327 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് സംസ്ഥാന കമാന്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
ഇതുവരെ കൊവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് 111 പേരാണ് മരിച്ചിട്ടുള്ളത്, 4435 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,704 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 392 എണ്ണത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രയില്‍ ഇന്ന് രോഗംബാധിച്ചവരില്‍ 44 പേര്‍ മറ്റ് സംസ്ഥാനങ്ങൡ നിന്നെത്തിയവരാണെങ്കില്‍ 7 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. ആകെ ആക്റ്റീവ് കേസുകള്‍ 4,826ആയി.
കൊവിഡ് പരിശോധനയുടെ എണ്ണത്തില്‍ ആന്ധ്രയാണ് രാജ്യത്ത് ഏറ്റവും മുന്നില്‍. പത്ത് ലക്ഷത്തിന് 12,675 ആണ് പരിശോധനാ നിരക്ക്. ദേശീയ ശരാശരി തന്നെ 4,908 മാത്രമേയുള്ളൂ. തമിഴ്‌നാടും രാജസ്ഥാനുമാണ് തൊട്ടു താഴെയുള്ള സ്ഥാനങ്ങള്‍. തമിഴ്‌നാട്ടില്‍ 11,185ഉം രാജസ്ഥാനില്‍ 8,854ഉം.
ആന്ധ്രയിലെ രോഗസ്ഥിരീകരണ നിരക്ക് 1.32 ശതമാനമാണ് ഇത്. ദേശീയ ശരാശരി തന്നെ 6.03 ശതമാനം വരും. ആകെ രോഗബാധിതരില്‍ സംസ്ഥാനത്ത് 48.24 ശതമാനം പേരാണ് രോഗവിമുക്തരായത്. ഇത് ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ്. 55.49 ശതമാനമാണ് ദേശീയ ശരാശരി. ആന്ധ്രയിലെ മരണനിരക്ക് 1.19 ശതമാനമാണ്, ദേശീയ ശരാശരി 3.23ഉം ആണ്.
RELATED STORIES
താന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMT