Latest News

ഓക്‌സിജന്‍ വിതരണത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളും

ഓക്‌സിജന്‍ വിതരണത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളും
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രൂപം കൊണ്ട ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരമായി എയര്‍ഫോഴ്‌സ് രംഗത്ത്. ഇന്നുമതുല്‍ ഓക്‌സിജന്‍ നിര്‍മാണ യൂറിറ്റുകളില്‍ നിന്ന് ടാങ്കറുകള്‍ വായുമാര്‍ഗം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് വ്യോമസേന അറിയിച്ചു.

സി 17, ഐഎല്‍ 76 എയര്‍ക്രാഫ്റ്റുകളാണ് ഇതിനുപയോഗിക്കുക. ഇത്തരത്തിലുളള ആദ്യ കണ്ടെയിനര്‍ പനഗറിലേക്ക് അയച്ചിരുന്നു.

ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഒരു ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ഓക്‌സിജന്റെ ഉദ്പാദനം വര്‍ധിപ്പിക്കാനും ഓക്‌സിന്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,32,730 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു.

Next Story

RELATED STORIES

Share it