Latest News

അമിത് ഷായുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം

അമിത് ഷായുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം
X

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനി രാത്രി ഏഴു മുതല്‍ 11.30 വരേയും ഞായര്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരേയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്-ശംഖുമുഖം, ഓള്‍ സെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, ബേക്കറി ജങ്ഷന്‍, ഫ്‌ലൈഓവര്‍, പനവിള, കലാഭവന്‍മണി റോഡ്, വിമന്‍സ് കോളേജ്, ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

ഞായറാഴ്ച വിമന്‍സ് കോളേജ്, തൈക്കാട്, തമ്പാനൂര്‍ ഫ്‌ലൈഓവര്‍, പാളയം, പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് ഫ്‌ലൈ ഓവര്‍, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡിലും അരിസ്റ്റോ ജങ്ഷന്‍ മാരാര്‍ജി ഭവന്‍ റോഡിലും നോര്‍ക്ക ജങ്ഷന്‍, സംഗീത കോളേജ് റോഡ്, വനിത കോളേജ്, വെള്ളയമ്പലം ടിടിസി-ഗോള്‍ഫ് ലിങ്ക്‌സ്-ഉദയപാലസ് റോഡ്, തമ്പാനൂര്‍ ഫ്‌ലൈ ഓവര്‍ മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍, ജനറല്‍ ആശുപത്രി, ശംഖുമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡ് എന്നിവടങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിപ്പ്. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. തിരുവനന്തപുരം സിറ്റി പോലിസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it