Latest News

അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു

ഒന്നരമാസമായി ചികില്‍സയിലായിരുന്നു

അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു
X

വേങ്ങര: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംലയാണ് മരണപ്പെട്ടത്. ഒന്നരമാസത്തെ ചികില്‍സയ്ക്കു ശേഷമാണ് 52കാരി മരണത്തിനു കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലാണ് മരണപ്പെട്ടത്.

ജൂലൈ ഏഴിന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികില്‍സ തേടിയിരുന്നു. എന്നാല്‍ രോഗം കുറയാത്തതിനാല്‍ ആഗസ്ത് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി.

രോഗാവസ്ഥ വഷളായതോടെ ആഗസ്ത് നാലിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്കുമാറ്റി അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചതും തുടര്‍ന്ന് അടിയന്തര ചികില്‍സ നല്‍കിയതും. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്ത് 11 ന് ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ആഗസ്ത് 26ന് വീണ്ടും ജ്വരവും ഛര്‍ദിയും തുടങ്ങിയതോടെ ആരോഗ്യനില മോശമായി.

Next Story

RELATED STORIES

Share it