Latest News

അമീബിക് മസ്തിഷ്‌കജ്വരം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
X

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചകില്‍സയിലായിരുന്ന മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. ഒരു മാസത്തിലേറെയായി ഓമശ്ശേരി സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പനിയുമായി മെഡിക്കല്‍കോളജിലെത്തിയ കുട്ടിയുടെ ശ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല.

Next Story

RELATED STORIES

Share it