Latest News

ആള്‍ക്കൂട്ട ആക്രമണങ്ങള്‍; നടന്‍ നസറൂദ്ദീന്‍ ഷായ്ക്ക് പിന്തുണയുമായി അമര്‍ത്യാസെന്‍

ആള്‍ക്കൂട്ട ആക്രമണങ്ങള്‍;   നടന്‍ നസറൂദ്ദീന്‍ ഷായ്ക്ക്   പിന്തുണയുമായി അമര്‍ത്യാസെന്‍
X

കൊല്‍ക്കത്ത: നടന്‍ നസറൂദ്ദീന്‍ ഷായ്ക്ക് പിന്തുണയുമായി സാമ്പത്തിക നൊബേല്‍ സമ്മാനജേതാവ് അമര്‍ത്യാസെന്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ ആംനസ്റ്റി ഇന്റര്‍നാഷനലിനു പിന്തുണ നല്‍കിയ വീഡിയോയിലായിരുന്നു നസറുദ്ദീന്‍ ഷാ ഹിന്ദുത്വ അക്രമികളെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നത്. തുടര്‍ന്ന് നസറുദ്ദീന്‍ ഷായ്ക്കു നേരെ ഇത്തരം സംഘടനകളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.

അദ്ദേഹത്തിനെതിരേ സോഷ്യല്‍ മീഡിയകളിലടക്കം വര്‍ഗീയ കാംപയ്‌നുകള്‍ ഇക്കൂട്ടര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് അമര്‍ത്യാസന്റെ ഇടപെടല്‍. ഷായ്‌ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ പോരാടണമെന്നും രാജ്യത്തു നടക്കുന്ന ഇത്തരം വര്‍ഗീയസംഭവങ്ങള്‍ തടയപ്പെടേണ്ടതാണെന്നുമാണ് കൊല്‍ക്കത്തയില്‍ അമര്‍ത്യാസെന്‍ പറഞ്ഞത്. രാജ്യത്തെ പ്രധാനസ്ഥാപനങ്ങള്‍ ആക്രമണത്തിന്റെ വക്കിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ആക്രമണങ്ങള്‍ക്കിരയാകുന്നുവെന്നും അദ്ദേഹം പറയുന്നു.




Next Story

RELATED STORIES

Share it