Latest News

തെറ്റായ നമ്പര്‍ പ്ലെയ്‌റ്റെന്ന് ആരോപണം; ഉസ്താദിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത് കര്‍ണാടക പോലിസ്

തെറ്റായ നമ്പര്‍ പ്ലെയ്‌റ്റെന്ന് ആരോപണം; ഉസ്താദിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത് കര്‍ണാടക പോലിസ്
X

ചിക്കമംഗ്ലൂര്‍: കര്‍ണാടകയിലെ ചിക്കമംഗ്ലൂരില്‍ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലെയ്റ്റ് ശരിയല്ലെന്നാരോപിച്ച് ഉസ്താദിനെ പോലിസ് മര്‍ദ്ദിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിക്കമംഗ്ലൂര്‍ ജില്ലയിലെ മൗലാന ഇംത്യാസിനാണ് ഈ അനുഭവമുണ്ടായത്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ചിക്കമംഗ്ലൂര്‍ എസ് പി, ഇംത്യാസിനോട് ക്ഷമ ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി.

സ്പതംബര്‍ 25നാണ് സംഭവം. ഭാര്യയെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോരാനുള്ള തിരക്കില്‍ പോവുകയായിരുന്ന മൗലാന ഇംത്യാസിനെ പോലിസ് തടഞ്ഞുനിര്‍ത്തി. അദ്ദേഹത്തിന്റെ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലെയ്റ്റ് ശരിയല്ലെന്ന് പോലിസ് ആരോപിച്ചു. താന്‍ ഭാര്യയെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോരുന്നതിനുള്ള തിരക്കിലാണെന്നും വിട്ടയക്കണമെന്നും അപേക്ഷിച്ചെങ്കിലും പോലിസ് അയഞ്ഞില്ല. എസ്‌ഐയെ കണ്ട് പറയണമെന്ന് ഇംത്യാസ് ആവശ്യപ്പെടുകയും പോലിസ് സ്‌റ്റേഷനിലേക്ക് നടക്കുകയും ചെയ്തു. അടുത്തുനിന്നിരുന്ന പോലിസുകാരന്‍ ദേഷ്യപ്പെട്ട് സ്വന്തം സര്‍വീസ് റിവോള്‍വര്‍ എടുത്ത് ഇംത്യാസിനെതിരേ ചൂണ്ടി. ഒപ്പം 25-30 തവണ അടിക്കുകയും ചെയ്തു. 500 രൂപ പിഴയടച്ചാണ് വിട്ടയച്ചത്. ഏതാനും ദിവസം മുമ്പ് ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ച് കുപ്രസിദ്ധിയാര്‍ജ്ജിച്ച പോലിസ് സ്‌റ്റേഷനാണ് ഇത്.

പ്രശ്‌നത്തില്‍ എസ്ഡിപിഐ നേതാവ് അഫ്‌സര്‍ കൊഡ്‌ലിപെട്ട് ഇടപെട്ടു. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. പ്രശ്‌നം രൂക്ഷമാവുമെന്ന് കണ്ടതോടെയാണ് എസ് പി ഹകയ് അക്ഷയ് മച്ചിന്ദ്ര ഇംത്യാസിനെ നേരില്‍ വിളിച്ച് ക്ഷമ പറഞ്ഞത്. പോലിസുകാരനെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it