Latest News

ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണം; പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് സിപിഎം പ്രവര്‍ത്തകന്‍

ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ  സാമ്പത്തിക തട്ടിപ്പ് ആരോപണം; പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് സിപിഎം പ്രവര്‍ത്തകന്‍
X

വയനാട്: പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ നൗഷാദ്. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയില്‍ വലിയ തുകയാണ് ആളുകള്‍ ഒന്നടങ്കം നിക്ഷേപിച്ചത്. എന്നാല്‍ സൊസൈറ്റിയുടെ പേരില്‍ കോടികള്‍ തട്ടിയെന്നാണ് ആരോപണം.

പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അറിഞ്ഞിട്ടാണ് പണം നിക്ഷേപിച്ചത് എന്ന് നൗഷാദ് പറയുന്നു. പൂട്ടിപ്പോയ സ്ഥാപനത്തിന് പിന്നെയും താന്‍ പൈസ കൊടുത്തിരുന്നുവെന്നും അതോടെ താന്‍ ജയിലിലായി എന്നും ആരു തിരിഞ്ഞ് േേനാക്കിയില്ലെന്നും ഇയാള്‍ പറയുന്നു. നൗഷാദിനെപ്പോലെ നൂറു കണക്കിന് കുടുംബങ്ങളാണ് പറ്റിക്കപ്പെട്ടത്. പണം ആവശ്യപ്പടുമ്പോള്‍ സൊസൈറ്റി തുറക്കാന്‍ പോകവുകയാണെന്നാണ് പറയുക. എന്നാല്‍ ആളുകളെ അത്തരത്തില്‍ പറഞ്ഞുപറ്റിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it