Latest News

വിളപ്പില്‍ ശാലയില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി ബിസ്മിറിന്റെ കുടുംബം

വിളപ്പില്‍ ശാലയില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി ബിസ്മിറിന്റെ കുടുംബം
X

തിരുവനന്തപുരം: വിളപ്പില്‍ ശാലയില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവമെന്ന ആരോപണത്തില്‍ കുടുംബം മനുഷ്യാവകാശ കമ്മീഷനും ഡിഎംഒക്കും പരാതി നല്‍കി. ശ്വാസം മുട്ടലോടെ എത്തിയ രോഗിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം.

കഴിഞ്ഞ തിങ്കഴാഴ്ച രാത്രിയാണ് കൊല്ലംകോണം സ്വദേശിയായ ബിസ്മിറിനെ കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് വിളപ്പില്‍ശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിംഗ് ബെല്‍ അടിച്ചതിനും ശേഷമാണ് ഡോക്ടര്‍ പുറത്തേക്ക് വന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രാഥമിക ചികില്‍സ പോലും നല്‍കിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്റെ പരാതി. കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ബിസ്മിര്‍ മരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it