Latest News

മാള ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണാക്കി

നിലവില്‍ മൂന്ന് കൊവിഡ് പോസിറ്റീവ് രോഗികളാണ് ഗ്രാമപ്പഞ്ചായത്തില്‍ ഉള്ളത്. മൂന്ന് പേരുടെയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ് എന്നതിനാലാണ് മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണാക്കി മാറ്റാന്‍ ജില്ലാ ഭരണാധികാരികള്‍ തീരുമാനിച്ചത്.

മാള ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണാക്കി
X

മാള: കൊവിഡ് 19 വ്യാപനം തടയാന്‍ മാള ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. നിലവില്‍ മൂന്ന് കൊവിഡ് പോസിറ്റീവ് രോഗികളാണ് ഗ്രാമപ്പഞ്ചായത്തില്‍ ഉള്ളത്. മൂന്ന് പേരുടെയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ് എന്നതിനാലാണ് മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണാക്കി മാറ്റാന്‍ ജില്ലാ ഭരണാധികാരികള്‍ തീരുമാനിച്ചത്.

നിലവില്‍ ഗ്രാമപ്പഞ്ചായത്തിലെ 10 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണുകളാണ്. ഇന്നലെ നെയ്തകുടിയില്‍ രോഗം സ്ഥിരീകരിച്ച യുവതിയുടെ റിസള്‍ട്ട് വന്നതോടെ മുഴുവന്‍ വാര്‍ഡുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുകയായിരുന്നു. വിദേശത്തേക്ക് തിരികെ പോകാനായി കൊവിഡ് 19 പരിശോധന നടത്തിയയാള്‍ക്ക് പോസിറ്റീവ് ആയതോടെ സമ്പര്‍ക്ക പട്ടിക പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ വിപുലമാണെന്ന് കണ്ടെത്തിയിരുന്നു. ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ താമസിക്കുന്നയാള്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. തിരികെ പോകുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കാണിക്കാത്തയാള്‍ക്ക് ഫലം പോസിറ്റീവായതോടെ നാട് മുഴുവന്‍ അങ്കലാപ്പിലാണ്.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ 90 ഓളം ആളുകളുണ്ടെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ് രണ്ടാം ഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ 500 ഓളം പേരുണ്ടാകുമെന്നാണ് സൂചന. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അടക്കമുള്ള 88 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഓഫിസും പള്ളിയും മറ്റുമടക്കം എട്ടിടങ്ങളില്‍ ഇദ്ദേഹം പോയിട്ടുണ്ടെന്നാണ് പറയുന്നത്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചിലയിടങ്ങളില്‍ നേരത്തെ തന്നെ അടച്ചിട്ടിരിക്കയാണ്.


Next Story

RELATED STORIES

Share it