അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷെറീന്റെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട യുഎസ്സിന് കൈമാറി

രാമല്ല: വെടിയേറ്റുമരിച്ച അല്‍ ജസീറയിലെ ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷെറീന്‍ അബു ആഖിലയുടെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട പരിശോധനക്ക് വിധേയമാക്കുന്നതിനുവേണ്ടി യുഎസ് സംഘത്തിന് കൈമാറി.
വെടിയുണ്ട ഇസ്രായേല്‍ സംഘത്തിന് കൈമാറില്ലെന്ന് ഫലസ്തീന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഫലസ്തീനിലെ യുഎസ്സ് സ്ഥാനപതി ജനറല്‍ അക്രം അല്‍ ഖാതിബിനാണ് വെടിയുണ്ട കൈമാറിയത്.
ഫലസ്തീന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തോടെയാണ് മാധ്യമപ്രവര്‍ത്തകയെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതാണെന്ന വിവരം പുറത്തുവന്നത്. ഇസ്രായേല്‍ ആദ്യം അത് അംഗീകരിച്ചില്ലെങ്കിലും പിന്നീട് അതിനുള്ള സാധ്യതയുണ്ടെന്ന നിലപാടെടുത്തു.
മരണത്തെക്കുറിച്ച് സംയുക്തമായി അന്വേഷണം നടത്താന്‍ ഇസ്രായേല്‍ തയ്യാറായെങ്കിലും ഫലസ്തീന്‍ അംഗീകരിച്ചില്ല.
ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്ന തോക്കില്‍നിന്നുള്ള വെടിയുണ്ടകളാണോ മാധ്യമപ്രവര്‍ത്തകയുടെ ജീവനെടുത്തതെന്നാണ് യുഎസ് സംഘം അന്വേഷിക്കുക. ജറുസലേമിലെ യുഎസ്സ് എംബസിയിലാണ് പരിശോധന നടത്തുക.
RELATED STORIES
ഐപിഎല് ഉടമ മുഖത്തടിച്ചു; വിവാദ വെളിപ്പെടുത്തലുമായി റോസ് ടെയ്ലര്
13 Aug 2022 5:56 PM GMTസിംബാബ്വെ പര്യടനം; വി വി എസ് ലക്ഷ്മണ് ഇന്ത്യന് കോച്ച്
13 Aug 2022 7:30 AM GMTരാഹുല് റിട്ടേണ്സ്; സിംബാബ്വെ പര്യടനത്തില് ഇന്ത്യയെ നയിക്കും
11 Aug 2022 5:33 PM GMTബുംറയുടെ പരിക്ക് ഗുരുതരം; ട്വന്റി-20 സ്ക്വാഡിലേക്ക് ഷമി വരും
11 Aug 2022 2:40 PM GMTഏഷ്യാ കപ്പ്; ദീപക് ചാഹര് ആദ്യ ഇലവനിലെത്തിയേക്കും
10 Aug 2022 6:09 PM GMTട്രന്റ് ബോള്ട്ടിന്റെ ന്യൂസിലന്റ് ക്രിക്കറ്റ് കരിയര് അവസാനിക്കുന്നു
10 Aug 2022 8:08 AM GMT