Latest News

ശിവ്പാല്‍ സിംഗ് യാദവിനും രാജ്ഭറിനും അന്ത്യശാസനം നല്‍കി അഖിലേഷ് യാദവ്

ശിവ്പാല്‍ സിംഗ് യാദവിനും രാജ്ഭറിനും അന്ത്യശാസനം നല്‍കി അഖിലേഷ് യാദവ്
X

ലഖ്‌നോ: പ്രഗതിഷീല്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ സിംഗ് യാദവിനും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) മേധാവി ഒപി രാജ്ഭറിനും സമാജ്‌വാദി പാര്‍ട്ടി ശനിയാഴ്ച അന്ത്യശാസനം നല്‍കി. തങ്ങള്‍ക്ക് 'കൂടുതല്‍ ബഹുമാനം' ലഭിക്കുന്നതായി തോന്നുന്നിടത്ത് ' പോകാന്‍ ഇരുവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവ്പാല്‍ എസ്പി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ രാജ്ഭറിന്റെ പാര്‍ട്ടി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി.

'എസ്പി തുടര്‍ച്ചയായി ബിജെപിക്കെതിരെ പോരാടുകയാണ്. നിങ്ങള്‍ ബിജെപിയുമായി ഒത്തുകളിച്ച് അവരെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. മറ്റെവിടെയെങ്കിലും നിങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ട്- സമാജ്‌വാദി പാര്‍ട്ടി രാജ്ഭറിന് എഴുതിയ കത്തില്‍ പറയുന്നു.

എസ്പി 'വിവാഹമോചനം' നല്‍കിയെന്നും അടുത്തത് ബഹുജന്‍ സമാജ് പാര്‍ട്ടിയാണെന്നും കത്തിന് മറുപടിയായി രാജ്ഭര്‍ പറഞ്ഞു.

'ഇന്ന് അവര്‍ (എസ്പി) വിവാഹമോചനം നല്‍കി, ഞങ്ങള്‍ അത് അംഗീകരിച്ചു. അടുത്ത ഘട്ടം ബിഎസ്പിയാണ്. ഞാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുമ്പോള്‍ അത് അവര്‍ക്ക് മോശമാണ്, പക്ഷേ അഖിലേഷ് യാദവ് മുഖ്യമന്ത്രിയെ കാണുന്നത് നല്ലതാണ്. 2024 ഓടെ എല്ലാം വ്യക്തമാകും'- രാജ്ഭര്‍ പറഞ്ഞു.

ഈ മാസം ആദ്യം രാജ്ഭറും അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു.

തങ്ങളുടെ പോരാട്ടം ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടിയാണെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് രാജ്ഭറും ശിവ്പാലും പിന്തുണ നല്‍കിയിരുന്നു.

അഖിലേഷ് യാദവിന്റെ 'രാഷ്ട്രീയ പക്വതയില്ലായ്മ' കാരണം എസ്പി ദുര്‍ബലമാകുകയാണെന്നും നിരവധി നേതാക്കള്‍ രാജിവയ്ക്കുകയാണെന്നും ശിവപാല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അഖിലേഷ് യാദവും ശിവപാലും സമവായത്തിലെത്തുകയും എസ്പി ടിക്കററ്റില്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it