Latest News

പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണക്കടത്ത് സംഘം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി വടകര എസ്പി

പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണക്കടത്ത് സംഘം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി വടകര എസ്പി
X

കോഴിക്കോട്: നാദാപുരത്ത് പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് റൂറല്‍ എസ്പി ശ്രീനിവാസ്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും എസ്പി അറയിച്ചു.

ഇന്നലെ പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്‌നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അജ്‌നാസിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാശുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നിരുന്നതായും സഹോദരന്‍ പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത് തട്ടിക്കൊണ്ടു പോകല്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീര്‍ (28)ആണ് അറസ്റ്റിലായത്.




Next Story

RELATED STORIES

Share it