Latest News

ക്ലോറോക്വിന്‍ തുള്ളിമരുന്നിന് കൊവിഡിനെ പ്രതിരോധിക്കാനുളള കഴിവുണ്ടെന്ന് എയിംസ് പഠനം

ക്ലോറോക്വിന്‍ തുള്ളിമരുന്നിന് കൊവിഡിനെ പ്രതിരോധിക്കാനുളള കഴിവുണ്ടെന്ന് എയിംസ് പഠനം
X

ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കുന്ന ക്ലോറോക്വിന്‍ തുള്ളിമരുന്നിന് കൊവിഡ് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി എയിംസിലെ പഠനം. വൈറസ് ബാധിക്കുന്നതിനു മുമ്പ് ക്ലോറോക്വിന്‍ പ്രയോഗിക്കുകയാണെങ്കിലാണ് പ്രതിരോധിക്കാന്‍ കഴിയുകയെന്ന് പഠനത്തില്‍ കണ്ടെത്തി.

കൊവിഡ് വ്യാപനവും കൊവിഡ് ബാധയും പ്രതിരോധിക്കുന്നതില്‍ ക്ലോറോക്വിന്‍ തുളളിമരുന്നിനുളള കഴിവ് പരിശോധിച്ചറിയുന്നതിന്റെ ഭാഗമായി നടന്ന പഠനത്തിലാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നത്.

രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളിലും ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളിലുമാണ് ക്വോറോക്വിന്‍ പരിശോധിച്ചത്. പഠനത്തിന് എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

എയിംസിലെ ജജ്ജാര്‍ കാമ്പസിലാണ് പരീക്ഷണം നടന്നത്. ഏപ്രില്‍ 23, മെയ് 6 വരെ 60 അറുപത് പേര്‍ പങ്കെടുത്തു. എല്ലാവരില്‍ നിന്നും അനുമതി എഴുതിവാങ്ങിയിരുന്നു.

Next Story

RELATED STORIES

Share it