Latest News

മയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ എയ്ഡ്‌സ് ബാധ; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രോഗബാധിതരായവര്‍ 52

മയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ എയ്ഡ്‌സ് ബാധ; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രോഗബാധിതരായവര്‍ 52
X

തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ 52 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചെന്ന് റിപോര്‍ട്ട്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അന്വേഷണ റിപോര്‍ട്ടിലാണ് വിവരം. ഇത്തരത്തില്‍ ലഹരി വ്യാപിച്ചതിനു കാരണം മയക്കുമരുന്നുപയോഗമാണെന്നാണ് കണ്ടെത്തല്‍.


ബ്രൗണ്‍ ഷുഗര്‍ പോലെയുള്ള മാരക ലഹരിയുപയോഗത്തിനു വേണ്ടി എടുക്കുന്ന സിറിഞ്ചുകളാണ് രോഗവ്യാപനത്തിനു കാരണം. ലഹരി ഉപയോഗിക്കുന്നവര്‍ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെ രോഗം എല്ലാവരിലുമെത്തുന്നു. നിലവില്‍ ഇത്തരത്തില്‍ എച്ച്‌ഐവി ബാധിച്ചവര്‍ ആരോഗ്യവകുപ്പിന്റെ നീരീക്ഷണത്തിലാണ്. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് പരിശോധന നടത്തുന്നതും തുടര്‍ ചികില്‍സ നല്‍കുന്നതും.


രോഗം വന്നവരില്‍ ചിലര്‍ ചികില്‍സക്കു വരുന്നതിനു വിമുഖത കാണിക്കുന്നതായും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ലഹരി ഉപോയോഗിച്ച് എയ്ഡ്‌സ് വന്നവരുടെ കണക്ക് പുറത്തു വന്നത്. 15 പേരില്‍ നടത്തിയ പരിശോധനയിലാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരും യുവാക്കളായിരുന്നു. ഇതില്‍തന്നെ നാലു മലയാളികളും ഉണ്ട്. മയക്കുമരുന്ന് കുത്തിവെക്കുന്നവരെ കണ്ടെത്തുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയമാക്കുന്നത്.




Next Story

RELATED STORIES

Share it