Latest News

അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 49 പേര്‍ കുറ്റക്കാര്‍, 28 പേരെ വെറുതേവിട്ടു

അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 49 പേര്‍ കുറ്റക്കാര്‍, 28 പേരെ വെറുതേവിട്ടു
X

കോഴിക്കോട്: മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍, സത്താര്‍ എന്നിവരടക്കമുള്ളവര്‍ പതിറ്റാണ്ടിലേറെയായി ജാമ്യം ലഭിക്കാതെ തടവിലാക്കപ്പെട്ട അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ ഗുജറാത്തിലെ വിചാരണക്കോടതി വിധി പറഞ്ഞു.

ഏഴ് മലയാളികളടക്കം 77 പേര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ 49 പേരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തി. 28 പേരെ വെറുതേ വിട്ടു.

2008 ജൂലൈ 26ന് അഹമ്മദാബാദില്‍ 21 ഇടങ്ങളിലാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കോട്ടയം ഈരാറ്റുപേട്ടയിലെ പി എസ് അബ്ദുല്‍ കരീമിന്റെ മക്കളായ ശിബിലിയും ശാദുലിയുമാണ് പ്രതിചേര്‍ക്കപ്പെട്ടവരില്‍ രണ്ട് പേര്‍. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസാഖിന്റെ മക്കളായ അന്‍സാറും സത്താറും കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്‍, മകന്‍ ശറഫുദ്ദീന്‍, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് പ്രതികളായ മറ്റു മലയാളികള്‍.

കുറ്റം ചെയ്തതായി കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it