- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പതിനാലാം പഞ്ചവത്സരപദ്ധതി കര്‍ഷക സൗഹാര്‍ദ്ദപരമായിരിക്കമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ കാര്‍ഷിക പദ്ധതികള്‍ കര്‍ഷകന്റെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ കര്‍ഷക സൗഹാര്‍ദ്ദപരമായിരിക്കമെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി കര്‍ഷകര്‍ മുതല്‍ കാര്‍ഷിക വിദഗ്ധര്‍ വരെയുള്ളവരുടെ ത്രിദിന ശില്പശാല തിരുവനന്തപുരം സമേതിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും യാഥാര്‍ത്ഥ്യമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാര്‍ഷിക മുറകളും അതിനനുസരിച്ച് മാറേണ്ടതായിട്ടുണ്ട്. അഗ്രോ ഇക്കോളജില്‍ യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ അതാത് പ്രദേശങ്ങള്‍ക്കു വേണ്ട കാര്‍ഷിക പദ്ധതികളാണ് കൃഷിവകുപ്പ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
കാര്‍ഷിക വിളകളുടെ ഉത്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ബഹുദൂരം മുന്നേറിയിട്ടുണ്ട്. എന്നാല്‍ കര്‍ഷക വരുമാന വര്‍ധനവിനും കാര്‍ഷിക വൃത്തിയില്‍ നിന്ന് അന്തസ്സായ ഒരു ജീവിതം കെട്ടിപ്പടുക്കുവാനും കര്‍ഷകന് കേവലം ഉല്‍പ്പാദന പ്രക്രിയ കൊണ്ട് മാത്രം കഴിയില്ല. സംഭരണവും സംസ്‌കരണവും വിപണനവും മെച്ചപ്പെടുത്തണം. കൃഷിഭവനുകളും പദ്ധതികളും അത്തരത്തില്‍ മാറേണ്ടതുണ്ട്. സ്മാര്‍ട്ട് കൃഷിഭവന്‍ എന്ന ആശയം പേരില്‍ മാത്രമല്ല കര്‍ഷകര്‍ക്ക് ലഭിക്കുന്ന സേവനത്തിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















