Latest News

സംസ്ഥാന രൂപീകരണത്തിനു ശേഷം കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നേടിയത് സവര്‍ണര്‍

സംസ്ഥാന രൂപീകരണത്തിനു ശേഷം കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നേടിയത് സവര്‍ണര്‍
X

തിരുവനന്തപുരം: കേരള സംസ്ഥാനം ഉണ്ടായശേഷം രൂപീകരിച്ച മന്ത്രിസഭകളില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നേടിയത് സവര്‍ണവിഭാഗങ്ങളാണെന്ന് പഠനം. ഫാക്റ്റ് ഷീറ്റിലെ മാധ്യമപ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

കേരളത്തിലെ പതിനഞ്ചാം നിയമസഭയാണ് ഇപ്പോള്‍ നിലവിലുളളത്. പക്ഷേ, പല തവണയും പ്രസിഡന്റ് ഭരണവും മന്ത്രിസഭ വീഴലുമൊക്കെ സംഭവിച്ചു. ഇതിനിടയില്‍ ഏകദേശം 363 മന്ത്രിമാര്‍ അധികാരത്തിലേറി. ഇതില്‍ 116 സ്ഥാനങ്ങളും നേടിയത് നായര്‍ വിഭാഗങ്ങളാണ്. അത് ആകെ മന്ത്രിസ്ഥാനങ്ങളുടെ 31.95 ശതമാനമാണ്. എന്നാല്‍ നായന്മാര്‍ ജനസംഖ്യയുടെ 11.9 ശതമാനം മാത്രമേയുള്ളൂ. അതിനര്‍ത്ഥം ജനസംഖ്യാനുപാതികമായി പരിശോധിക്കുകയാണെങ്കില്‍ അവര്‍ക്ക് അവകാശപ്പെട്ടതിനേക്കാള്‍ കൂടുതലാണ് ഇത്. ജനസംഖ്യാനുപാതികമായി അവര്‍ക്ക് 40.5 സീറ്റിനുള്ള അര്‍ഹത മാത്രമേയുളളൂ. എന്നാല്‍ അവര്‍ക്ക് ലഭിച്ചത് 116 സീറ്റാണ്. അതിനര്‍ത്ഥം അവര്‍ക്ക് 75.5 സീറ്റ് അധികമായി ലഭിച്ചെന്നാണ്.

ജനസംഖ്യയില്‍ 0.5 ശതമാനം മാത്രമുള്ള ബ്രാഹ്‌മണര്‍ക്ക് 7 സീറ്റും ജനസംഖ്യയില്‍ 21.6 ശതമാനം മാത്രമുള്ള ഈഴവര്‍ക്ക് 64 സീറ്റും ജനസംഖ്യയില്‍ 9.1 ശതമാനം മാത്രമുള്ള പട്ടിക ജാതിക്കാര്‍ക്ക് 18 സീറ്റും ജനസംഖ്യയില്‍ 1.45 ശതമാനം മാത്രമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് 1 സീറ്റുമാണ് ആകെ ലഭിച്ചത്. ജനസംഖ്യയില്‍ 7 ശതമാനമുള്ള മറ്റു പിന്നാക്കെ ഹിന്ദുക്കള്‍ക്ക് 5 സീറ്റാണ് ലഭിച്ചത്. 12.6 ശതമാനമുള്ള മുന്നോക്ക ക്രൈസ്തവര്‍ക്ക് 77 സീറ്റ് ലഭിച്ചു. പിന്നാക്ക ക്രൈസ്തവര്‍ക്ക് 10 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അവര്‍ ജനസംഖ്യയുടെ 5.78 ശതമാനമാണ്. ജനസംഖ്യയുടെ 26.56 ശതമാനമുള്ള മുസ് ലിംകള്‍ക്ക് ആകെ 65 സീറ്റാണ് ലഭിച്ചത്.

മുന്നാക്ക ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതികമായി 28.9 സീറ്റിനുള്ള അര്‍ഹതയാണ് ഉള്ളത്. എന്നാല്‍ ലഭിച്ചത് 77 എണ്ണം. അതിനര്‍ത്ഥം അവര്‍ക്ക് ഇരട്ടിയലധികം ലഭിച്ചെന്നാണ്. മുസ് ലിംകളുടെ എണ്ണവും പിന്നാക്കക്കാരുടെ എണ്ണവും ഒക്കെ ഇതുപോലത്തന്നെയാണ്. 1.45 ശതമാനമുള്ള പട്ടികജാതിക്കാരില്‍ നിന്ന് ഒരാളാണ് മന്ത്രിസഭയിലെത്തിയത്.

Next Story

RELATED STORIES

Share it