Latest News

വിദേശകാര്യമന്ത്രിക്ക് പിന്നാലെ പാക് ആരോഗ്യമന്ത്രിക്കും കൊവിഡ്; ആശങ്ക

മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്റിലൂടെ അറിയിച്ചത്. നേരത്തെ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രിക്ക് പിന്നാലെ പാക് ആരോഗ്യമന്ത്രിക്കും കൊവിഡ്; ആശങ്ക
X

ഇസ്‌ലാമാബാദ്: വിദേശ കാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്ക് പിന്നാലെ പാകിസ്താന്‍ ആരോഗ്യമന്ത്രി ഡോ. സഫര്‍ മിര്‍സയ്ക്കും കൊവിഡ്19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്റിലൂടെ അറിയിച്ചത്. നേരത്തെ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിദേശ കാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പാകിസ്താനില്‍ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ പ്രധാന നേതാക്കള്‍ക്കുള്‍പ്പെടെ കൊവിഡ് ബാധിച്ചിരുന്നു. ചില പാക് നേതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. മുന്‍ ബലൂചിസ്താന്‍ ഗവര്‍ണര്‍ സയിദ് ഫസല്‍ ആഗ, പാകിസ്താന്‍ തെഹരീക് ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പഞ്ചാബിലെ നേതാവ് ഷഹീന്‍ രസ, സിന്ധിലെ മന്ത്രി സഭാംഗം ഗുലാം മുര്‍തസ ബലോച്, പി.ടി.ഐ നേതാവ് ജംഷെയ്‌ദെയ്ദ് തുടങ്ങിയവര്‍ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.

ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസര്‍, പ്രതിപക്ഷ നേതാവ് ഷെഹ്ബസ് ഷരിഫ്, സിന്ധ് ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മയില്‍, പി.പിപി നേതാവ് സയീദ് ഖാനി, റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് തുടങ്ങിയവര്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ പാകിസ്താനില്‍ ഇതുവരെ 4762 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2.31 ലക്ഷം പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it